ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രെയ്നിൽ നിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ യുക്രെയ്ൻ ബിഷപ് ബ്രയാൻ ബൈഡയും യുക്രെയ്നിൽനിന്നുള്ള യുവജനങ്ങളും മുഴുവൻ സമയം പങ്കുചേർന്നു.
വിശുദ്ധ കുർബാനയിൽ മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ തോമസ് തറയിൽ എന്നിവരും കാർമികരായിരുന്നു. 28 സീറോ മലബാർ വൈദികരും ഇന്ത്യയിൽനിന്നും അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽ നിന്നുമായി പതിനഞ്ച് രാജ്യങ്ങളെ പ്രതിനിധീകരിച്ച് യുവാക്കളും ആനിമേറ്റേഴ്സും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group