വിശുദ്ധ മദർ തെരേസയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാംപുകൾ പുറത്തിറക്കി ഐക്യരാഷ്ട്ര സഭ..

ന്യൂയോർക്ക് : കൊൽക്കത്തയിലെ തെരുവുകളിൽ ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി.വിശുദ്ധ മദർ തെരേസയുടെ ചിത്രത്തോടൊപ്പം മദർ പറഞ്ഞ”നമുക്ക് എല്ലാവർക്കും മഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ, ചെറിയ കാര്യങ്ങൾ മഹത്തരമായ സ്‌നേഹത്തോടെ നമുക്കെല്ലാം ചെയ്യാൻ സാധിക്കും,’ എന്ന വാക്യങ്ങളും സ്റ്റാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാളിലാണ് ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധേയമായ ഈ നടപടി.ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാൽ ഇടപാടുകൾക്കായി 1.80 ഡോളർ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് യു.എൻ പോസ്റ്റൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്സാണ് സ്റ്റാംപ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group