മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. ഇംഫാലിലെ ന്യൂ ലാംബുലൻ മേഖലയിൽ അക്രമികൾ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു.
ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സംഘർഷ സ്ഥലങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.
സംഘർഷത്തെ തുടർന്ന് പ്രദേശവാസികൾക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. ഇന്ന് പുലർച്ചെ മുൻ ആരോഗ്യ ഡയറക്ടറുടെ വീടിന് കാവൽ നിന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ അക്രമികൾ കവർന്നിരുന്നു. രണ്ട് റൈഫിളുകളും വെടിയുണ്ടകളുമാണ് കവർന്നത്. ഇംഫാൽ വെസ്റ്റിലായിരുന്നു സംഭവം. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സേന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group