ഉപാധിരഹിത പട്ടയം നല്‍കണം: കാഞ്ഞിരപ്പള്ളി രൂപത…

1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ ഭേദഗതികള്‍ പ്രകാരം കൈവശഭൂമിക്ക് ഉപാധിരഹിതപട്ടയം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ വനനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ രേഖയില്‍ വനമായി കാണിച്ചിരിക്കുന്ന യഥാര്‍ത്ഥത്തില്‍ വനമല്ലാത്ത കൃഷിഭൂമി ഉള്‍പ്പെടെയുള്ള കൈവശപ്രദേശം മുഴുവന്‍ ഇനിമുതല്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിട നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ നിലവില്‍ ഉടമസ്ഥാവകാശരേഖ ലഭിക്കാതെ കൈവശം ലഭിച്ചിട്ടുള്ള ഭൂമികളില്‍ നിയമാനുസരണം വീടുകള്‍ നിര്‍മ്മിച്ചും കൃഷി ചെയ്തും മറ്റ് ഇതര ജീവനോപാധിയായി ഉപയോഗിച്ചുംവരുന്ന ലക്ഷക്കണക്കായ ജനങ്ങള്‍ക്ക് പുതിയ നിയമഭേദഗതി ഉപകാരപ്പെടും. കൈവശഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കുവാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യവും അവസരവും സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group