സഭയോടൊപ്പവും, ക്രിസ്തുവിനോടൊപ്പവും സമൂഹത്തിനും കുടുംബത്തിനുമായി പ്രവർത്തിക്കേണ്ടവരാണ് യുവജനങ്ങൾ എന്ന് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപത യുവജനസംഗമം – സവ്റാ 2022 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലായിരിക്കുമ്പോൾ യുവജനങ്ങൾ സഹിഷ്ണുതയോടെ വർത്തിക്കണം. ക്രിസ്തീയ യുവത്വം സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടാവുന്ന മാതൃകകളാകണമെന്നും മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ യുവജന സംഗമത്തിന് ആശംസകൾ അറിയിച്ചു.
രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ രൂപതയുടെ വളർച്ചയിൽ യുവജനങ്ങൾ ചെയ്ത അതുല്യ സേവനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചു. സംഗമത്തിൽ കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു.
റേഡിയോ, ടെലിവിഷൻ അവതാരകനും സിനിമാ സംവിധായകനുമായ മാത്തുക്കുട്ടി, രൂപത വികാരി ജനറാൾമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എസ്എംവൈഎം രൂപത പ്രസിഡന്റ് ജോപ്പു ഫിലിപ്പ്, ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ റാണി മരിയ എസ്എബിഎസ്, ഡിലൻ കോഴിമല തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group