കെ.സി.ഡബ്ള്യു.എ യുടെ ആഭിമുഖ്യത്തിൽ പുതിയ നിയമം കയ്യെഴുത്ത് ആരംഭിച്ചു.

കോട്ടൂർവയൽ കെ.സി.ഡബ്ള്യു.എ യുടെ ആഭിമുഖ്യത്തിൽ ബൈബിളിലെ പുതിയ നിയമം എഴുതുവാൻ ആരംഭിച്ചു.

മാതാവിന്റെ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ബൈബിൾ കയ്യെഴുത്ത് ആരംഭിച്ചത്.

കെ. സി. ഡബ്ള്യു. എ ചാപ്ളയിൻ ഫാ. മാത്യൂ വട്ടുകുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. 50 വീട്ടുകാരുള്ള ഇടവകയിൽ നിന്ന് 23 പേർ പങ്കെടുക്കുന്നു. പ്രസിഡൻറ് സിജ സഞ്ജു ഞാറോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷർ മോളി കുര്യാക്കോസ് ഏറപ്പുറത്ത് സ്വാഗതവും സുജ രാജു തേക്കിലക്കാട്ടിൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ആശാ ജെന്നീസ് ബോസ്കോനിലയം റിപ്പോർട്ട് വായിച്ചു. വൈസ് പ്രസിഡൻറ് സിന്ധു മച്ചാനിക്കൽ, ജോയിന്റ് സെക്രട്ടറി സാലി നക്കോലിക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group