ക്രൈസ്തവർ ഭാരതത്തിന് നൽകുന്ന സംഭാവനകളെ തമസ്കരിക്കരുത് : താമരശ്ശേരി രൂപതാധ്യക്ഷൻ

ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ക്രൈസ്തവർ ഭാരതത്തിന് നൽകുന്ന വിലപ്പെട്ട സംഭാവനകളെ അധികൃതർ മറക്കരുതെന്നും, എല്ലാവരോടും നിഷ്പക്ഷ സമീപനം സർക്കാരുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ നടന്ന വിശ്വാസ സംരക്ഷണ റാലിയുടെ സമാപനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

എല്ലാക്കാലത്തും നാം ഉറങ്ങുന്ന സിംഹം തന്നെയാണ്. നമ്മെ ഉണർത്തിയാൽ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. മലമ്പാമ്പിനോടും മലമ്പനിയോടും പോരടിച്ച് അതിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ക്രൈസ്തവ സഭയുടെ സംഭാവനകളെ തമസ്കരിച്ച് സഭയ്ക്കെതിരേ വരുന്ന തിന്മകളുടെ ശക്തികൾക്ക് ഞങ്ങൾ കീഴടങ്ങില്ല – അദ്ദേഹം പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങൾ, ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾ, പാലാ ബിഷപ്പിൻ്റെ പ്രസ്താവന, പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം, പി.സി. ജോർജിൻ്റെ അറസ്റ്റ് എന്നിവ വിശ്വാസ സംരക്ഷണ റാലിയുടെ ഭാഗമായി ചർച്ച ചെയ്തു.

ക്രൈസ്തവ സമുദായത്തെ തൃണവൽഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാൻ കഴിയില്ലെന്നും അവരെ സംരക്ഷിക്കുന്നവരോടൊപ്പം സമുദായം ഉണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ വാക്കുകൾ വെറും വാക്കല്ല, വസ്തുതാപരമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് എക്ളേസ്യ യുണൈറ്റഡ് ഫോറം ചെയർമാൻ റവ. ഡോ. ജോൺസൺ തേക്കടയിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group