വിശദമായ റിപ്പോർട്ട് തുർക്കിയോട് ആവശ്യപ്പെട്ട് യുനസ്‌ക്കോ.

ഫ്രാൻസ് : പ്രശസ്തമായ ഹഗിയ സോഫിയ, കോറ ഹോളി സേവ്യർ ചർച്ച് തുടങ്ങിയവ മുസ്ലീം പള്ളിയാക്കിപ്പോൾ നടത്തിയ രൂപമാറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തുർക്കിയോട് യുനെസ്കോ ആവശ്യപ്പെട്ടു.
2022 ഫെബ്രുവരി ഒന്നിനകം റിപ്പോർട്ട് കൈമാറണമെന്നാണ് തുർക്കി ഭരണകൂടത്തോട് യുനസ്‌ക്കോ വേൾഡ് ഹെറിറ്റേജ് കമ്മീഷന്റെ നിർദേശം.മാസങ്ങൾക്കുമുമ്പേ യുനസ്‌ക്കോ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് സ്മാരകങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന മറുപടിക്ക് അപ്പുറമുള്ള വിശദീകരണമൊന്നും കൈമാറാൻ തുർക്കി തയാറായില്ല. വിഷയം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്ന് തുർക്കി വാദിച്ചതോടെ ഉടലെടുത്ത തർക്കം മൂർച്ഛിച്ച സാഹചര്യത്തിലാണ്, റിപ്പോർട്ട് സമർപ്പിക്കാൻ യുനസ്‌ക്കോ സമയപരിധി നിശ്ചയിച്ചത്.അമൂല്യമായ നിരവധി ചുവർ ചിത്രങ്ങളും മൊസൈക്ക് ചിത്രങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു രണ്ട് ദൈവാലയങ്ങളും. ഇവ മുസ്ലീം പള്ളികളാക്കിയപ്പോൾ അവയുടെ ക്രിസ്തീയ ഉത്ഭവം വ്യക്തമാക്കുന്ന തിരുരൂപങ്ങൾക്ക് മുകളിൽ വെളുത്ത തിരശീലകൾ സ്ഥാപിക്കാൻ തുർക്കി ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും വ്യക്തമല്ല..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group