പരസ്പരം പോരടിച്ചും സങ്കീര്‍ണതകളും പ്രതിസന്ധികളും സൃഷ്ടിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയെ കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉപരിപഠനത്തിനും ഭാവി സുരക്ഷിതത്വത്തിനുമായി പുതുതലമുറ കേരളം വിട്ടോടുന്ന ദുര്‍വിധി നേരില്‍ കണ്ടിട്ടും കണ്ണുതുറക്കാത്തവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍.
സംസ്ഥാന ഭരണകൂടവും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ നാളുകളായി തുടരുന്ന പോര്‍വിളികളും വാഗ്വാദങ്ങളും നിയമയുദ്ധങ്ങളും പൊതുസമൂഹത്തെയൊന്നാകെ നിരാശപ്പെടുത്തുന്നു. വിദ്യാഭ്യാസപ്രക്രിയയെ മലിനപ്പെടുത്തുന്ന രാഷ്ട്രീയ അജണ്ടകള്‍ക്ക് അവസാനമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഭരണനേതൃത്വങ്ങള്‍ തയാറായി ഭാവിതലമുറയെ സംരക്ഷിക്കണമെന്നും അഡ്വ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group