കഴിഞ്ഞ ആറു വർഷങ്ങളായി യെമനിൽ തുടരുന്ന പോരാട്ടങ്ങളിൽ പതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗംവൈകല്യങ്ങൾക്ക് ഇരയാകുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ് (UNICEF) റിപ്പോർട്ട്.ലഭ്യമായ കണക്കുകൾ മാത്രം അനുസരിച്ച് ദിവസം ഏതാണ്ട് നാല് കുട്ടികളോളം കൊല്ലപ്പെടുകയോ അംഗംവൈകല്യങ്ങൾക്ക് ഏൽക്കേണ്ടിവരികയോ ചെയ്തിട്ടുണ്ടെന്ന്, യെമെനിലേക്കുള്ള തന്റെ പ്രത്യേക ദൗത്യത്തിന് ശേഷം മടങ്ങിയ, യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.
കൂടാതെ , യെമെനിലെ എൺപതു ശതമാനം കുട്ടികൾക്ക്, അതായത് ഏതാണ്ട് ഒരു കോടിയിലധികം കുട്ടികൾക്ക്, മാനവികസഹായം ആവശ്യമുള്ളവരാണെന്നും ഇവരിൽ ഏതാണ്ട് നാലു ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇരുപത് ലക്ഷത്തോളം കുട്ടികൾ ഇപ്പോൾത്തന്നെ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതെ പുറത്തുപോയിട്ടുണ്ട്. ഇനിയും നാല്പത് ലക്ഷത്തോളം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. രാജ്യത്ത് മൂന്നിൽ രണ്ട് അധ്യാപകർക്കും, അതായത് ഏതാണ്ട് ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് നാലു വർഷത്തോളമായി സ്ഥിരമായി ശമ്പളം ലഭിച്ചിട്ടില്ല. അക്രമങ്ങൾ കാരണം ഏതാണ്ട് പതിനേഴ് ലക്ഷത്തോളം കുട്ടികളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group