മെക്സിക്കൻ ദൈവാലയത്തിൽ അജ്ഞാതന്റെ വെടിയേറ്റ് ക്രൈസ്തവ വിശ്വാസിക്ക് ദാരുണാന്ത്യം

മെക്സിക്കോയിലെ ഒരു ഇടവക ദൈവാലയത്തിൽ അജ്ഞാതനായ വ്യക്തി നടത്തിയ ആക്രമണത്തിൽ വിശ്വാസി വെടിയേറ്റു മരിച്ചു.

മെക്സിക്കൻ നഗരമായ മൊറേലിയയിലെ മരിയാ മാഡ്രെ ഇടവകയിലാണ് അജ്ഞാതനായ അക്രമി ഒരാളെ വെടിവച്ചു കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്.

ഇടവക ദൈവാലയത്തിൽ പ്രവേശിച്ച അക്രമി ഒരു വാക്കു പോലും പറയാതെ, ദൈവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവരിൽ ഒരാൾക്കു നേരെ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രമായ മിലേനിയോ റിപ്പോർട്ട് ചെയ്തു. 20 വയസ്സുള്ള ഒരു യുവാവാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ വ്യക്തിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. കൊലയാളി കുറ്റകൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു.

പോലീസ്, സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് (എഫ്ജിഇ), ക്രൈം സീൻ ആൻഡ് എക്സ്പെർട്ട് സർവീസസ് യൂണിറ്റ് (യുഎസ്പെക്) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group