സീറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബാനക്രമം സംബന്ധിച്ച സിനഡ് തീരുമാനം എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്തുമസ് ദിനം മുതല്‍ നടപ്പാക്കണമെന്ന് അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
മാര്‍പാപ്പയുടെ തീരുമാനം ഇനിയും അനുസരിക്കാതിരിക്കുന്നത് സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികള്‍ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിരൂപതയിലെ വൈദികര്‍ക്കായി എഴുതിയ കത്തിലാണ് അഡ്മിനിസ്ട്രേറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്രാന്‍സിസ് പാപ്പ 2021 ജൂലൈ മൂന്നിനും 2022 മാര്‍ച്ച് 25നും നല്കിയ കത്തുകളില്‍ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാനക്രമം അതിരൂപതയില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിക്കാന്‍ ഓരോ വൈദികരും തയാറാകണമെന്ന് വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുന്നു.
സഭയില്‍ ഐക്യവും ഏകോപനവും സൃഷ്ടിക്കാനാണ് കുര്‍ബാനക്രമം പരിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ച കുര്‍ബാനക്രമം ഈ ക്രിസ്തുമസിന് നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിരുന്നു.
പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ എടുക്കുന്ന അനുസരണം ഉള്‍പ്പെടെയുള്ള വ്രതങ്ങളുടെ ലംഘനം പാടില്ല. സഭയുടെ ഐക്യത്തിന് വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് കത്തില്‍ വൈദികരെ ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group