കൊച്ചി :ഏകീകൃത കുര്‍ബാനയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2022 ഡിസംബര്‍ 25 മുതല്‍ നടപ്പാക്കണമെന്നു നിര്‍ദേശിച്ച് അതിരൂപതയിലെ വൈദികര്‍ക്ക് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍.
അന്നു മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കേണ്ടതാണ്.
അതിനുമുമ്പായി ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും ചെയ്യണം. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനം കണക്കിലെടുത്ത്, സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയില്‍ നിന്ന് മുമ്പ് അതിരൂപതയ്ക്ക് നല്കിയ ഒഴിവ് ഇതിനാല്‍ ഭേദഗതി ചെയ്തതായും സര്‍ക്കുലറില്‍ വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍, അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത അര്‍പ്പണരീതി സംബന്ധിച്ച് ബോധനപ്രക്രിയ നടത്തേണ്ടതുള്ളതിനാലും, അതിരൂപതയില്‍ എല്ലായിടങ്ങളിലും ഒരേ ദിവസം തന്നെ ഈ അര്‍പ്പണരീതി ആരംഭിക്കുന്നതിലുള്ള നന്മ കണക്കിലെടുത്തും മറിച്ചായാല്‍ സംഭവിക്കാനിടയുള്ള അജപാലന പ്രശ്നങ്ങള്‍ പരിഗണിച്ചുമാണ് ഈ സമയ ക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group