ഏകീകൃത ബലിയർപ്പണo: മീഡിയ കമ്മീഷൻ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുന്നു…

കൊച്ചി::ഏകീകൃത കുർബാനയർപ്പണത്തെ കുറിച്ച് മീഡിയാകമ്മീഷൻ നൽകിയ പ്രസ്താവനയെ, സിനഡുതീരുമാനത്തെ എതിർക്കുന്ന ചില വ്യക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ.

കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഈ കാനന്റെ വിനിയോഗത്തെക്കുറിച്ച് 2020 നവംബർ 9ന്‌ പൗരസ്ത്യ തിരുസംഘംതന്നെ നൽകിയ വ്യാഖ്യാനങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായാണ് ചില രൂപതകൾ ഇപ്പോൾ ഒഴിവുകൾ നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്രകാരം നല്കുന്ന ഒഴിവുകൾ പ്രത്യേക സന്ദർഭങ്ങളിലും നിയതമായി നിശ്ചയിക്കപ്പെട്ട കാരണങ്ങളുടെ പേരിലും നിശ്ചിത കാലത്തേക്കും മാത്രമായിരിക്കണമെന്നും പൗരസ്ത്യ തിരുസംഘം നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ചില രൂപതകളിൽ നൽകപ്പെട്ട കല്പനകളുടെ സാധുതയെക്കുറിച്ച് പൗരസ്ത്യതിരുസംഘംതന്നെ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കാമെന്നും സീറോമലബാർ മീഡിയാകമ്മീഷൻ സെക്രട്ടറി,ഫാ. അലക്സ് ഓണംപള്ളി പ്രസ്താവനയില്‍ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group