ഏകീകൃത കുർബാന ക്രമം: ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി

കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്‍മായരുടെയും പ്രതിനിധികളുമായി സീറോ മലബാർ സഭാ സിനഡിലെ മെത്രാന്മാർ ചർച്ച നടത്തി. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ ജോസ് ചിറ്റൂപറമ്പിൽ എന്നിവരാണു ചർച്ചകൾ നടത്തിയത്. ഇന്നലത്തെ ചർച്ച വൈകുന്നേരം ഏഴോടെ അവസാനിച്ചു. ചർച്ചകൾ തുടരുമെന്ന് സഭ പിആർഒ ഫാ.ആന്റണി വടക്കേക്കര അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group