കേരളത്തിന്റെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് സീറോമലബാർ സഭാ അത്മായ ഫോറം.
രണ്ട് സഹമന്ത്രിമാർ സംസ്ഥാനത്തു നിന്നുള്ള സാഹചര്യത്തിലും കേരളത്തെ അവഗണിച്ചത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയായി കാണണം. കേരളത്തെ പൂർണ്ണമായും തഴഞ്ഞ ഒരു ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. എല്ലാ വർഷവും കേരളം കുന്നോളം ചോദിക്കും, എന്നാൽ കുന്നിക്കുരുപോലും കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും കേരളം അനുഭവിക്കുന്നത്.
തീർത്തും രാഷ്ട്രീയ അവസരവാദത്തിനായി ബി. ജെ. പി. നടത്തുന്ന ഒരു നീക്കം മാത്രമായേ ഇത്തവണത്തെ ബജറ്റിനെ കാണാനാകൂ. കർഷകപ്രശ്നങ്ങൾ, വിലക്കയറ്റം, മലയോരമേഖല തുടങ്ങി സാധാരണക്കാരെ അവഗണിച്ച് മുതലാളിമാർക്ക് പാദസേവ ചെയ്യുന്ന ബജറ്റാണിത്. കേരളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട രണ്ടു കേന്ദ്രസഹമന്ത്രിമാരും ഈ അവഗണനയ്ക്ക് മറുപടി പറയണമെന്നും അത്മായ ഫോറം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group