സുറിയാനി ഭാഷയുടെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്ന് തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്.
സുറിയാനി പഠനകേന്ദ്രമായ സീരിയിൽ നടന്നുവന്ന പത്താമത് അന്താരാഷ്ട്ര സുറിയാനി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
പ്രാചീന കാലഘട്ടത്തിൽ ആത്മീയ നിറവ് നൽകിയ ഭാഷയും സംസ്കാരവുമായിരുന്ന സുറിയാനി ഒരു സമൂഹത്തിന്റെ മുഴുവൻ അസ്തിത്വമാണ് വെളിവാക്കുന്നത്. ഭാഷയെയും സമൂഹത്തെയും വളർത്താനും കൂടുതൽ ഊർജം പകരാനും സുറിയാനി സഭയ്ക്ക് കഴിഞ്ഞതായും തോമസ് മാർ കൂറിലോസ് പറഞ്ഞു.എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം ഡോ. കേരളവർമ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group