മുന്തിരിവള്ളിയിലെ ശാഖകളെപ്പോലെ ക്രിസ്തുവുമായി ഐക്യപ്പെടുക : ഫ്രാൻസിസ് മാർപാപ്പ

മുന്തിരിവള്ളിയെ ആശ്രയിക്കാതെ ശാഖകള്‍ക്കു നിലനിക്കാൻ സാധിക്കാത്തത് പോലെ ക്രിസ്തുവുമായി ഐക്യപ്പെടാതെ ക്രൈസ്തവ ജീവിതം പൂര്‍ണത പ്രാപിക്കുകയില്ലന്ന് ഓർമ്മപെടുത്തി ഫ്രാന്‍സിസ് പാപ്പ. താന്‍ മുന്തിരിച്ചെടിയും തന്റെ പിതാവ് ഫലമേകുന്ന ശാഖകളെ വെട്ടി ഒരുക്കുന്ന കൃഷിക്കാരനുമാണെന്നുള്ള യേശുവിന്റെ ഉപമയിൽ നിന്നുള്ള സന്ദേശമാണ് പാപ്പാ പങ്കുവച്ചത്. കര്‍ത്താവ് മുന്തിരിവള്ളിയായി സ്വയം വിശേഷിപ്പിക്കുകയും അവനുമായി ഐക്യപ്പെടാതെ നിലനില്‍ക്കാനാവാത്ത ശാഖകളായി നമ്മെ ഉപമിക്കുകയും ചെയ്യുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നു: ”ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ശാഖകള്‍ ഒരിക്കലും സ്വയംപര്യാപ്തമല്ല. അവയുടെ നിലനില്‍പ്പ് മുന്തിരിവള്ളിയെ ആശ്രയിച്ചിരിക്കുന്നു”.മുന്തിരി വള്ളിക്ക് ശാഖകള്‍ എന്നപോലെ യേശുവിനു നമ്മെയും ആവശ്യമുണ്ട്. നമ്മെ തെരഞ്ഞെടുത്തത് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയോടു ചേര്‍ന്നുനിന്നു നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാനാണ്. ശാഖകളാകുന്ന നാം ക്രിസ്തുവെന്ന മുന്തിരി വള്ളിയോട് ചേർന്നു നിൽക്കാതെ സ്വന്തമായി ഫലം നൽകാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ വസിക്കാത്തതൊക്കെയും നീക്കിക്കളയപ്പെടും. തന്നില്‍ വസിക്കുന്നവര്‍ കൂടുതല്‍ ഫലം നൽകേണ്ടതിനു ചെത്തി ഒരുക്കുകയും ചെയ്യും മാർപാപ്പ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group