ഇംഗ്ലണ്ടിലെ നിയമനിർമ്മാണ സഭയിൽ “Assisted Dying Bill” എന്ന പേരിൽ അവതരിപ്പിച്ച ബില്ലിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ച് ഇംഗ്ലണ്ടിലെ മെത്രാൻ സമിതി.ഒരാളുടെ ജീവൻ എടുക്കാൻ അയാൾ ആവശ്യപ്പെട്ടാൽ പോലും, കത്തോലിക്കാ സഭ സഹായിക്കുകയില്ലെന്നന്നും ഈ ബിൽ മാനുഷികമൂല്യങ്ങൾക്ക് എതിരാണെന്നും മെത്രാൻ സമിതി അഭിപ്രായപ്പെട്ടു.കഴിഞ്ഞ ഒക്ടോബർ 19ന് വെസ്റ്റ് മിൻസ്റ്റർ കത്തോലിക്കാ ആർച്ച് ബിഷപ്പ് കർദിനാൾ വിൻസന്‍റ് നിക്കോൾസും കാൻഡർബറി ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും, യഹൂദ റബ്ബിമാരുടെ തലവൻ എഫ്രെം മർവിസും സംയുക്തമായി ബില്ലിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.
എന്നാൽ ഇതെല്ലാം അതിലംഘിച്ച് കൊണ്ട് മോള്ളി ക്രിസ്റ്റീൻ മീച്ചെർ എന്ന് ജനപ്രതിനിധി സഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു.
ബിൽ നിയമമായാൽ മാരകമായ അസുഖം ബാധിച്ച ആറ് മാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലാത്ത പ്രായപൂർത്തിയായവർക്ക് രണ്ടു ഡോക്ടർമാരുടേയും ഒരു ഹൈക്കോടതി ജഡ്ജിയുടേയും അനുമതിയോടെ ആത്മഹത്യ ചെയ്യാൻ കഴിയും.എല്ലാ തലത്തിലും മനുഷ്യജീവിതത്തിന്റെ മൂല്യതിനെതിരായ ബില്ലിനെ ശക്തമായി എതിർക്കുന്നതായും എല്ലാ ജീവനും ഗർഭധാരണം മുതൽ അതിന്‍റെ സ്വാഭാവിക അന്ത്യം വരെ പവിത്രമാണെന്നും ആത്മഹത്യയെ അല്ല ജീവനെയാണ് സഹായിക്കേണ്ടതെന്നും അതിനായി സാന്ത്വന ചികിൽസയിൽ കൂടുതൽ നിക്ഷേപം നടത്തി ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group