കോട്ടയം : സഭകൾ തമ്മിലുള്ള ഐക്യം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഭാരതത്തിന്റെ അപ്പോസ്തലനായ മാർ തോമ്മാ ശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ വാർഷിക ആഘോഷത്തോടനുബന്ധിച്ചു സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ മാങ്ങാനം എംഒസിയിൽ നടന്ന എക്യുമെനിക്കൽ സെമിനാറിന്റെയും സഭൈക്യ സമ്മേളനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി.
ബാഹ്യമായ വൈരുദ്ധ്യങ്ങൾ സഭയുടെ ഐക്യത്തിന് തടസമാകരുത്. ദൈവമക്കളുടെ തുല്യത നമുക്കുണ്ടാകണമെന്നും പരസ്പരം സത്യം കണ്ടെത്തി സമഭാവന മനസിലാക്കാൻ എക്യുമെനിസം വഴി നമുക്ക് സാധിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
മാർതോമാശ്ലീഹാ രക്തസാക്ഷിത്വ അനുസ്മരണ സെമിനാറിന് വത്തിക്കാന്റെ പൊന്തിഫിക്കൽ കൗണ്‍സിൽ ഫോർ പ്രോമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയുടെ സെക്രട്ടറി ആർച്ച് ബിഷപ് ബ്രയാൻ ഫാരെൽ തിരിതെളിച്ചു. സീറോ മലബാർ എക്യൂമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group