തിരുവനന്തപുരം :കത്തോലിക്കാ സഭകൾ തമ്മിൽ പുലർത്തുന്ന ഐക്യവും സാഹോദര്യവും ലോകത്തിനു മാതൃകയാണെന്നു ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി.
ചങ്ങനാശേരി അതിരൂപതയുടെ തെക്കൻ മേഖലാ കേന്ദ്രമായ തിരുവനന്തപുരം ലൂർദ് ഫൊറോനാ പള്ളിയിൽ നല്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു ആർച്ച്ബിഷപ്. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറന്പിൽ, ഫൊറോനയിലെ മറ്റു വൈദികർ, സന്യസ്തർ, അല്മായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്റെയും ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെയും പേരിൽ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
സീറോ മലബാർ സഭയിൽ 1887-ൽ ആദ്യമായി സ്ഥാപിതമായ വികാരിയത്തായ ചങ്ങനാശേരി അതിരൂപതയുടെ തെക്കൻ മേഖല അജപാലനപരവും ഭൗതികവുമായ മേഖലകളിൽ കൈവരിച്ച വളർച്ചയിൽ നുണ്‍ഷ്യോ സംതൃപ്തി രേഖപ്പെടുത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group