നാശനഷ്ടം സംഭവിച്ച സെന്റ് ജോസഫ് കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവർ നടത്തിയ പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു ക്രൈസ്തവർ മാസങ്ങൾക്ക് ശേഷം ഇപ്പോഴും ജയിലിൽ തുടരുന്ന സാഹചര്യത്തിൽ ഇവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മിന്ന്യാ ഭരണകൂടത്തിന്റെ കീഴിലുള്ള സെന്റ് ജോസഫ് കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയം അഗ്നിബാധയിൽ കത്തിനശിച്ചിരുന്നു. അവിചാരിതമായി ഉണ്ടായതല്ല അഗ്നിബാധയെന്നാണ് പൊതുനിഗമനം.കേടുപാടുകൾ സംഭവിച്ച ദേവാലയം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ടാണ് ക്രൈസ്തവർ സമരം നടത്തിയത്. 800 ക്രൈസ്തവർ മാത്രമാണ് ഇവിടെയുള്ളത്. ദേവാലയം പുതുതായി പണിയാനുള്ള അപേക്ഷയോട് ഗവൺമെന്റ് പ്രത്യുത്തരിച്ചില്ല, വെറും നാലു മാസത്തെ സമയം മാത്രമാണ് പെർമിറ്റ് അനുവദിക്കാൻ വേണ്ടി വരാറുള്ളത്. പക്ഷേ അത് സംഭവിക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭകർ സമരപരിപാടിയിലേക്ക്
കടക്കുകയായിരുന്നു.ഇതിൽ പങ്കെടുത്ത ഒമ്പതുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭീകരവാദക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഇവരെ വിട്ടയ്ക്കണമെന്ന് ആവശ്യപെട്ട് മനുഷ്യവകാശ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group