ഉണ്ണി കൊന്ത ഇരുപത്തിയഞ്ച് നോയമ്പ് കാലത്ത് ഉണ്ണി ഈശോയുടെ പിറവിത്തിരുനാളിനൊരുക്കമായ ജപം.

ആദിമാതാപിതാക്കൻമാരുടെ സന്തതിയിൽ ജനിച്ചിട്ടുള്ള സകലരിലും വച്ച് ദൈവപുത്രന് മാതാവായി തെരഞ്ഞെടുക്കപ്പെടുകയും അതിനുവേണ്ട സകല പ്രസാദവരങ്ങളും സമ്പൂർണമായി പ്രാപിക്കയും പ്രാപിച്ച പ്രസാദവരങ്ങളാലും ചെയ്ത സുകൃതങ്ങളാലും അലകൃതമായി സ്വശ്വരനെ അങ്ങേ തിരുവുദരത്തിൽ ബഹുസന്തോഷത്തോടെ കൈകൊള്ളുകയും ചെയ്ത മാതാവേ ! അങ്ങേ തിരുപുത്രൻ പിറക്കാനിരുന്ന ദിവസം സമീപിച്ചിരിക്കുന്നു എന്നറിഞ് തന്നെ കാണുന്നതിനും തനിക്ക് ശുശ്രൂഷ ചെയ്യുന്നതിനും അങ്ങുന്ന് എത്രയോ ആഗ്രഹിച്ചിരിക്കുന്നു. എന്റെ ആശ്രയമായ മാതാവേ ! ഞാനും ഈവിധം ആഗ്രഹിച്ചുകൊണ്ട് ഈ തിരുനാളിൽ ലോകരെക്ഷകനായ അങ്ങേ തിരുക്കുമാരനെ എന്റെ ഹൃദയത്തിൽ വേണ്ടവിധം കൈക്കൊള്ളുന്നതിനും എന്റെ മരണപര്യന്തം തനിക്കു വിശ്വാസമുള്ള ശുശ്രൂഷ ചെയ്യുന്നതിനും വേണ്ടി ദൈവാനുഗ്രഹം ലഭിക്കുന്നതിനായി അല്പമായ ഈ ജപത്തെ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിച്ചുകൊള്ളുന്നു..

1. പരിശുദ്ധ മാതാവേ ! അങ്ങുന്ന് ദിവ്യകുമാരന് മാതാവായി നിയമിക്കപ്പെട്ട ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.

1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.

2. പരിശുദ്ധ മാതാവേ ! അങ്ങുന്ന് ദിവ്യകുമാരനെ പ്രസവിച്ച ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.

1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.

2. പരിശുദ്ധ മാതാവേ ! അങ്ങുന്ന് ദിവ്യകുമാരനെ പ്രസവിച്ച ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.

1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.

3. പരിശുദ്ധ മാതാവേ ! അങ്ങ് ഒന്നാമതായി അങ്ങേ തിരുക്കുമാരനെ പിടിച്ചു തഴുകിയ ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ. എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.

1ത്രിത്വ. 10 നന്മ. 1 ത്രിത്വ.

പരിശുദ്ധ മാതാവേ ! അങ്ങേ തിരുക്കുമാരന് ഒന്നാമതായി പാൽകൊടുത്ത ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.
1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.

*അവസാന ദിവസത്തെ കാഴ്ചവെപ്പ് ജപം

പരിശുദ്ധ മാതാവേ ! ആഗമനകാലത്തിൽ ഞാൻ ജപിച്ച ആയിരം നന്മ നിറഞ്ഞ മറിയം എന്ന ഈ ജപത്തെ കൈകൊണ്ട് അതിനെ അങ്ങേ തിരുക്കുമാരന് ഒരു മുടി തീർത്തുചൂടണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു . ഞാൻ സമർപ്പിക്കുന്ന ഈ കാഴ്ച്ച എത്രയും നിസ്സാരമായിരുന്നാലും അത് അങ്ങേ തൃക്കയ്യിൽ നിന്നു വരുന്നതിന് വിലപിടി

ച്ചതും അങ്ങേ തിരുക്കുമാരന് പ്രിയമുള്ളതായിരിക്കുമെന്ന് നിശ്ചയമായി ശരണപെടുന്നു. ആകയാൽ ദിവ്യഉണ്ണിയെ ഈ മുടി ചൂടിക്കുമ്പോൾ ആ ഉണ്ണിയിൽനിന്ന് എനിക്ക് ഒരു അനുഗ്രഹം ലഭിച്ചുതരണമേ. അതായത് ഇനി ഞാൻ ഒരു ചാവുദോഷം ചെയ്തുകൊണ്ട് ആ ഉണ്ണിയെ സങ്കടപ്പെടുത്തുന്നതിനു മുമ്പായി മരിക്കുന്നതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചു തരേണമേ ആമേൻ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group