കന്യാസ്ത്രീകൾക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ

പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഉത്തർപ്രദേശ് : ട്രെയിൻ യാത്രയ്ക്കിടെ മലയാളികൾ ഉൾപ്പെടെ നാല് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ.
ഏപ്രിൽ ആറുവരെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.അജയ് ശങ്കര്‍, അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരാണ് റിമാന്‍ഡിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ യുപി പോലീസ് ശ്രമം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലാണ് മൂന്ന് പേരും പിടിയിലായത്.മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് എബിവിപിബജ്‌റംഗ്ദള്‍ പ്രവർത്തകർ ആക്രമണം നടത്തിയത്.
മതിയായ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും ഇവരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്‌റ്റേഷനില്‍ രാത്രിവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.മതം മാറ്റ നിരോധന നിയമം മറയാക്കിക്കൊണ്ട് കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് നിയമനടപടി ഊർജിതമാക്കിയത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group