ഉരുൾപൊട്ടൽ : പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് സർവ നഷ്ടപ്പെട്ട വയനാട്, വിലങ്ങാട് മേഖലകളിൽ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കല്പറ്റയിൽ സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തി സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവനനിർമ്മാണം ആസൂത്രണം ചെയ്യുമ്പോൾ കുടുംബങ്ങളുടെയും വ്യക്തികളുടെയും ആവശ്യങ്ങളും അവരുടെ ഉപജീവനശേഷികളും പരിഗണിച്ചായിരിക്കണം അവ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതം ആശംസിച്ചു. കെ. സി. ബി. സി. പോസ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടേഷൻ ടീം അംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് , ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി. ആർ. ഹരിദാസ്, തുടങ്ങിയവർ സംബന്ധിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m