കത്തോലിക്കാ പുരോഹിതന് അർബൻ ഹീറോ’ പുരസ്‌ക്കാരം….

ഇൻഡോർ :കത്തോലിക്കാ വൈദികനായ വിൽസൺ മലാവേ ഇക്വഡോറിയൻ നഗരസഭയുടെ ‘അർബൻ ഹീറോ’ പുരസ്‌ക്കാരത്തിന് അർഹനായി.തെരുവിൽ കഴിയുന്ന പാവങ്ങളുടെ വിശപ്പടക്കുവാൻ വൈദികന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനായത്.ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാഗ്വിൽ നഗരസഭയാണ് ‘ലോർഡ് ഓഫ് ഗുഡ് ഹോപ്പ്’ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന ഫാ. മലാവേയ്ക്ക് ‘മെഡൽ ഫോർ ദ മെറിറ്റ് ഓഫ് അർബൻ ഹീറോസ്’ പുരസ്‌ക്കാരം സമ്മാനിച്ചത്. എൺപത് പേർക്ക് ഭക്ഷണം ലഭ്യമാക്കികൊണ്ട് ഒൻപത് വർഷംമുമ്പ് തുടക്കം കുറിച്ച ‘ലോർഡ് ഓഫ് ഗുഡ് ഹോപ്പ്’ സംരംഭത്തിലൂടെ ഇന്ന് പ്രതിദിനം 550ൽപ്പരം അഗതികളുടെ വിശപ്പടക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group