വളരെ അടിയന്തരവും ഒഴിച്ചു കൂടാനാവാത്തതുമായ സാഹചര്യങ്ങളിൽ പ്രത്യേക അനുവാദത്തോടെ അല്മായർക്കും വിവാഹച്ചടങ്ങുകൾ നടത്തിക്കൊടുക്കാമെന്ന് വത്തിക്കാൻ.
വത്തിക്കാൻ ഓഫീസ് അല്മായർക്കു വേണ്ടി പുറത്തിറക്കിയ ഡോക്യുമെന്റ്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വൈദികരോ ഡീക്കന്മാരോ സ്ഥലത്ത് ഇല്ലാതിരിക്കുകയോ അവരെ സമയത്ത് കിട്ടാതെ വരുകയോ ചെയ്യുമ്പോൾ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂ എന്ന് പ്രത്യേകം പറയുന്നുണ്ട്.അതുപോലെ തന്നെ അല്മായർക്ക് ഒരിക്കലും വിശുദ്ധ കുർബാനയ്ക്കിടയിൽ വചനസന്ദേശം നൽകാൻ അനുവാദമില്ലെന്നും ഓർമ്മിപ്പിക്കുന്നു. ലിറ്റർജി ശുശ്രൂഷകൾക്കിടയിൽ പ്രസംഗിക്കാമെങ്കിലും കുർബാനയ്ക്കിടയിൽ അത് നല്കാൻ പാടില്ലന്നും പ്രദേശത്തെ മെത്രാൻ ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വമായ തീരുമാനം നടപ്പിലാക്കണമെന്നും ഡോക്യുമെന്റ് ഓർമ്മിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group