ഒസാമ ബിന്‍ ലാദനെ വധിച്ച യു.എസ് കമാന്‍ഡോ അറസ്റ്റില്‍

ടെക്സസ്: ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് മുൻ നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ നീല്‍ അറസ്റ്റില്‍.

അമേരിക്കയിലെ ടെക്സസില്‍ വെച്ചാണ് റോബര്‍ട്ട് ഒ നീലിനെ കസ്റ്റഡിയിലെടുത്തത്. പൊതുഇടത്ത് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് അറസ്റ്റ്. 3500 ഡോളറിന്റെ ജാമ്യത്തില്‍ റോബര്‍ട്ട് ഒ നീലിനെ വിട്ടയച്ചെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാൻ പോലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച്‌ 47 കാരനായ റോബര്‍ട്ട് ജെ ഒ നീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013-ല്‍ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ നെപ്ട്യൂണ്‍ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണ് എന്ന അവകാശവാദവുമായി റോബര്‍ട്ട് രംഗത്തെത്തിയത്. എന്നാല്‍ റോബര്‍ട്ടിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ യു.എസ്. സര്‍ക്കാര്‍ തയ്യാറായില്ല.

2011 മെയ് മാസത്തില്‍ പാകിസ്താനിലെ അബോട്ടാബാദില്‍ വെച്ചാണ് ലാദനെ വധിച്ചത്. ലാദന്റെ പാകിസ്താലെ താവളം മനസ്സിലാക്കിയ യുഎസ് കമാൻഡോ സംഘം, ഭീകരനും സംഘവും താമസിക്കുന്ന ബംഗ്ലാവിന് സമീപം ഹെലികോപ്റ്ററിലാണ് ഇറങ്ങി, മതില്‍ ചാടിക്കടന്ന് ബംഗ്ലാവിന്റെ മൂന്നാം നിലയിലെത്തി കൊലപ്പെടുത്തിയെന്നാണ് യുഎസ് പങ്കുവെച്ച വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group