ക്രിസ്തുമതത്തെ അട്ടിമറിക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യു.എസ് പാർലമെന്റേറിയൻ

ക്രിസ്തുമതത്തെ അട്ടിമറിക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ച് അമേരിക്കൻ പാർലമെന്റിന്റെ ചൈനീസ് കാര്യങ്ങൾക്കായുള്ള സെലക്ട് കമ്മിറ്റി ചെയർമാനും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് ഗല്ലെഗർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ചിക്കാഗോയിൽ സമ്മേളിച്ച ലോകമതങ്ങളുടെ പാർലമെന്റിന്റെ ദ്വൈവാർഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മുന്നറിയിപ്പെന്നോണം അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനീസ് സർക്കാർ ബൈബിളിന്റെ ഭാഗങ്ങൾ തിരുത്തിയെഴുതുകയും അത് വസ്തുതയായി പഠിപ്പിക്കുകയും ചെയ്യുന്ന രണ്ട് ഉദാഹരണങ്ങൾ അദ്ദേഹം സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആദ്യ സംഭവത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന വ്യഭിചാരിണിയായ സ്ത്രീയുമായി ബന്ധപ്പെട്ട വിവരണത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നതാണ്. സ്ത്രീയുടെ മേൽ വ്യഭിചാരക്കുറ്റം ആരോപിക്കുന്നവരോട് ‘നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യത്തെ കല്ലെറിയട്ടെ’ എന്നാണ് ക്രിസ്തു പറഞ്ഞത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്കൊഴികെ എല്ലാവർക്കും ഇത് ക്ഷമയുടെയും കാരുണ്യത്തിന്റെയും മനോഹരമായ വിവരണമാണ്.

എന്നാൽ അവർക്കിത് ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന ഒരു വിമതന്റെ കഥയാണെന്ന് ഗല്ലെഗർ പറഞ്ഞു. ‘ബൈബിൾ സംഭവങ്ങളുടെ തീർത്തും വികലമാക്കിയ വിവരണങ്ങൾ കുത്തിനിറച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിലെ പാപിനിയായ സ്ത്രീയെ യേശു തന്നെ കല്ലെറിഞ്ഞ് കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം താൻ സ്വയം പാപിയാണെന്ന് പ്രഖ്യാപിക്കുന്ന യേശു, കളങ്കമില്ലാത്ത മനുഷ്യർക്ക് മാത്രമേ നടപ്പിലാക്കാൻ കഴിയൂ എങ്കിൽ, നിയമം നിർജീവമാകുമെന്നുകൂടി പ്രഖ്യാപിക്കുന്നു.’

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നിയമപരമായി അഞ്ച് വിശ്വാസങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു. എന്നാൽ നിയമപരമായി അംഗീകരിക്കപ്പെട്ട മതങ്ങളെക്കാൾ കൂടുതൽ പീഡകൾ സ്ഥാപിതമല്ലാത്ത മതങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഗല്ലഗെർ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group