റെക്കോർഡ് നേട്ടo ക്രിസ്തുവിനു സമർപ്പിച്ച് യു‌എസ് താരം

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തിന് ബൈബിള്‍ വചനവും ദൈവസ്തുതിയും നവമാധ്യമങ്ങളില്‍ പങ്കുവെച്ച് യു‌എസ് താരം സിഡ്നി മക്ക്ലോലിൻ. അമേരിക്കയിലെ ഒറിഗോണിൽ നടന്ന 400 മീറ്റർ ഹർഡിൽസിലാണ് തന്റെ തന്നെ ഒരു മാസം മുന്‍പത്തെ റെക്കോർഡ് സിഡ്നി തിരുത്തി കുറിച്ചത്. ന്യൂജെഴ്സിയിൽ താമസിക്കുന്ന 22 വയസ്സുള്ള ഈ കായിക താരം 50 .68 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ സിഡ്നി ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരിന്നു.

തന്റെ ജനത്തിന്റെ ആവശ്യങ്ങളോട് ദൈവം കാണിക്കുന്ന ഉദാരതയെ പറ്റി വിവരിക്കുന്ന ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം നാലാം അധ്യായം പതിനാറാം വാക്യമായ “അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം,” എന്ന വാക്യമാണ് പോസ്റ്റിന്റെ ആദ്യ ഭാഗത്തുള്ളത്. കഠിനാധ്വാനത്തോടൊപ്പം പ്രാർത്ഥനയാല്‍ 50.68 സെക്കൻഡിൽ ദൈവീകമായി കലാശിച്ചുവെന്നും ദൈവാനുഗ്രഹത്താൽ ലക്ഷ്യം പൂർത്തീകരിച്ചുവെന്നും സിഡ്നി കുറിച്ചു. ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് വൈറലായ ആ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group