ഐ.എസ് ആക്രമണത്തിനിരയായ ശ്രീലങ്കൻ ദേവാലയം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സന്ദർശിച്ചു.

കൊളോമ്പോ/ ശ്രീലങ്ക: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ശ്രീലങ്കയിലെ ഐ.എസ് ആക്രമണത്തിനിരയായ  സെന്റ് ആന്റണീസ് ദേവാലയം സന്ദർശിച്ചു. 2019-ൽ ഈസ്റ്റർ ദിനത്തിൽ ഐ.എസ് ആക്രമണത്തെ തുടർന്ന് 279- പേർ കൊല്ലപ്പെടുകയും 600-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 28-നാണ് കൊളോമ്പോയിലെ ദേവാലയത്തിൽ പോംപിയോ സന്ദർശനം നടത്തിയത്. തുടർന്ന് ദേവാലയത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി, ഐ.എസ് ആക്രമണത്തിനിരയായ ദേവാലയം സന്ദർശിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പരാമർശിച്ചിരുന്നു.

    ഇന്ത്യ, മാലിദ്വീപ്, ഇന്ത്യാനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും പോംപിയോ സന്ദർശനം നടത്തിയിരുന്നു. ഭീകരരെയും ഭീകര സംഘടനകളെയും നീതിപീഠത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ശ്രീലങ്കയെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് സഹായിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്തു. എല്ലാ മതസ്ഥരെയും ഉൾകൊള്ളുന്നതും മനുഷ്യാവകാശം മൂല്യങ്ങളെ സംരക്ഷിക്കുന്നതുമായ ഒരു സമാധാന രാഷ്ട്രമാണ് വേണ്ടതെന്നും മൈക്ക് പോംപിയോ ഓർമിപ്പിച്ചു. അമേരിക്കയും ശ്രീലങ്കയും തമ്മിലുള്ള രാഷ്ട്രീയ ഇടപെടലുകളും സൗഹൃദവും കൂടുതൽ ദൃഡമാകണമെന്നും സ്റ്റേറ്റ് സെക്രട്ടറി ഓർമ്മിപ്പിച്ചു.

   2019  ഏപ്രിൽ 21-ന് രണ്ട് കത്തോലിക്കാ പള്ളികൾ, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ ചർച്ച് നാല് ഹോട്ടലുകൾ ഒരു പാർപ്പിട സമുച്ചയം എന്നിവ ചാവേർ ആക്രമണത്തിൽ തകർന്നിരുന്നു. തീവ്രവാദത്തെ അനുകൂലിക്കുന്ന എല്ലാത്തരം സംഘടനകളെയും നിയമത്തിന്റെ കീഴിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഈ ആക്രമണ പാരമ്പരയോടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേരിൽ അഞ്ചുപേരെ ശ്രീലങ്കൻ ഗവണ്മെന്റ് അടുത്തയിടെ വിട്ടയച്ചത് ഏറെ പ്രതിക്ഷേധങ്ങൾക്ക് കാരണമായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയച്ചതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ശ്രീലങ്കൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അഴിമതിയോ സമഗ്രമായ അന്വഷണത്തിന്റെ അഭാവമോ ആണെന്ന് കൊളോമ്പോയിലെ കാർദിനാൾ ‘മാൽക്കം രഞ്ജിത്ത്’ അഭിപ്രായപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group