20വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ക്രൈസ്തവർ ആശങ്ക അറിയിച്ചു.2004 ലെ അഫ്ഗാനിസ്ഥാൻ ഭരണഘടന രാജ്യത്തെ ഒരു ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരുന്നു . തന്മൂലം പരസ്യമായി സുവിശേഷം പ്രസംഗിക്കുന്നതിനോ, ആരാധന നടത്തുവാനോ ഇവിടെ ക്രൈസ്തവർക്ക് അവകാശമില്ല അതിനാൽ ഇനി മുതൽ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കും വിശ്വാസികൾക്ക് ഇവിടെ കഴിയേണ്ടി വരുന്നത്.2002 ൽ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ രൂപീകരിച്ച മിഷൻ സുയി യൂറിസ് അഥവാ സ്വതന്ത്ര ദൗത്യംത്തിന്റെ ഭാഗമായിഏകദേശം 210 കത്തോലിക്കർ മൂന്ന് പുരോഹിതരോടൊപ്പം മാത്രമാണ് രാജ്യത്ത് സേവനം ആരംഭിച്ചത്.എന്നാൽ പിന്നീട് മറ്റ് മിഷനറിമാരുo 2004 ൽ ജെസ്യൂട്ട് സഭകളും രാജ്യത്ത് എത്തുകയും അവരുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായി വിദ്യാഭ്യാസം സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ
മിഷനറീസ് ഓഫ് ചാരിറ്റി യുദ്ധത്താൽ തകർന്ന രാജ്യത്ത് മാനുഷിക സഹായം നൽകാൻ ആ വർഷം തന്നെ രംഗത്ത്
വന്നിരുന്നു .എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ വിടാനുള്ള യുഎസ് തീരുമാനം വന്ന സാഹചര്യത്തിൽ രാജ്യത്തെ ക്രിസ്ത്യാനികൾക്ക് പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് താലിബാന്റെ തിരിച്ചുവരവിനുള്ള വഴി തുറന്നിരിക്കുകയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group