ഗർഭച്ഛിദ്രത്തിന് പൊതു ധനസഹായം നൽകുന്നതിനെതിരെ യുഎസ് ബിഷപ്പുമാർ.

വാഷിംഗ്ടൺ ഡിസി:ഗർഭച്ഛിദ്ര സേവനങ്ങൾക്ക് പൊതു ധനസഹായം നൽകുന്ന ബിഡൻ അഡ്മിനിസ്ട്രേഷന്റെ “ബിൽഡ് ബാക്ക് ബെറ്റർ ആക്ട്” ലെ വ്യവസ്ഥകൾകെതിരെ യു. എസ് ബിഷപ്പുമാർ വീണ്ടും രംഗത്ത്.ഗർഭച്ഛിദ്രത്തിന് പണം നൽകാൻ അമേരിക്കക്കാരെ നിർബന്ധിക്കരുതെന്നും, ഗർഭച്ഛിദ്രത്തിന് നികുതിദായകരുടെ ധനസഹായം ഉൾപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് യു എസ് മെത്രാൻ സമിതി കത്തയച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആവശ്യമുള്ളവർക്ക് ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള “ബിൽഡ് ബാക്ക് ബെറ്റർ ആക്റ്റിലെ ഗർഭച്ഛിദ്രത്തിനുള്ള ഫണ്ടിംഗ് വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് എഫ്. നൗമാൻ, പ്രൊ-ലൈഫ് ആക്റ്റിവിറ്റീസ് കമ്മിറ്റി ചെയർമാൻ, യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB), ആർച്ച് ബിഷപ്പ് പോൾ എസ്.കോൿലെ തുടങ്ങിയവർക്ക് ഒപ്പിട്ടകത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group