കൃത്രിമബുദ്ധി ലോകസമാധാന ശ്രമങ്ങൾക്കായി ഉപയോഗിക്കുക : മാർ പാപ്പാ

കൃത്രിമബുദ്ധി ലോകസമാധാന ശ്രമങ്ങൾക്കായി ഉപയോഗിക്കാൻ
ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

വെറും തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിവുള്ള യന്ത്രങ്ങളേക്കാൾ, തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള മനുഷ്യന്റെ ഇടപെടൽ മെച്ചപ്പെട്ട ഭാവിക്ക് പ്രധാനമെന്ന് പാപ്പാ പറഞ്ഞു. ഹിരോഷിമയിൽ ജൂലൈ 9-10 തീയതികളിലായി നടന്ന “സമാധാനത്തിനായി കൃത്രിമബുദ്ധിയുടെ ധാർമ്മികത” എന്ന പേരിൽ നടന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് മെച്ചപ്പെട്ട ഒരു ഭാവിക്കായി വിവേകപൂർവ്വം പ്രവർത്തിക്കാനുളള പാപ്പായുടെ ആഹ്വാനം.

യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യാന്തസ്സ്‌ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നാം നടത്തുന്നുണ്ടെന്ന് ലോകത്തിനു മുൻപിൽ നാം കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m