ഭാരതത്തിൽ ക്രൈസ്തവ പീഡനങ്ങൾ ധാരാളം നടക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്നത് ഉത്തർപ്രദേശിൽ ആണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.
മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഏതാണ്ട് നാനൂറോളം ക്രൈസ്തവരെയാണ് തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 398 പേരില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും, വിശ്വാസികളും, വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്.
തടവിലാക്കപ്പെട്ടിരിക്കുന്നവരില്‍ ഒരു കത്തോലിക്കാ വൈദികനു പുറമെ 318 പുരുഷന്‍മാരും 80 സ്ത്രീകളും ഉള്‍പ്പെടുന്നു. 2020 നവംബര്‍ 27 മുതല്‍ 2023 നവംബര്‍ 27 വരേയുള്ള കണക്കുകളാണിത്. ‘യു,സി.എ ന്യൂസ്’ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നീതി നിഷേധം തുടര്‍ക്കഥയാണ്. അലഹാബാദ് രൂപതയുടെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടറായ ഫാ. ബാബു ഫ്രാന്‍സിസ് ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവർത്തന വിരുദ്ധ നിയമം തീവ്ര ഹിന്ദുത്വവാദി സംഘടനകള്‍ ക്രൈസ്തവരെ ആക്രമിക്കുന്നതിനുള്ള ഒരുപകരണമായി മാറ്റിയിരിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group