ആഫ്രിക്കയിലെ മഡഗാസ്ക്കറിൽ വി. ചാവറ പിതാവിന്റെ നാമധേയത്തിൽ ഒരു ദൈവാലയമുണ്ട് കേൾക്കുമ്പോൾ തന്നെ നമുക്ക് അതിശയം തോന്നാം. കേരളത്തിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ചാവറ പിതാവിന്റെ വിശുദ്ധിയുടെ കിരണങ്ങൾ ലോകമെമ്പാടും വെളിച്ചം വീശി എന്നതിന്റെ തെളിവും കൂടിയാണിത്.
കേരളത്തിൽ ജനിച്ച്, ജീവിച്ച്, മരിച്ച വി. ചാവറ പിതാവിന്റെ പേരിലുള്ള ഒരു ദൈവാലയം ആഫ്രിക്കൻ മണ്ണിലും ഉണ്ടായി എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഈ ദൈവാലയത്തെക്കുറിച്ച് ഫാ. ജോൺസൺ തളിയത്ത് CMI എഴുതിയ കുറിപ്പ് ചുവടെ ചേർക്കുന്നു.
1998 വരെ അനുശീബേ ഗ്രാമത്തിലേക്ക് കടന്നുചെല്ലുമ്പോൾ അവിടെ ഒരു ക്രൈസ്തവ സമൂഹമേ ഉണ്ടായിരുന്നില്ല. 2000 -ലെ ജൂബിലി വർഷത്തിലാണ് 84 പേർ ജ്ഞാനസ്നാനം സ്വീകരിച്ച് അങ്കിലിയാബു ദൈവാലയത്തിൽ ഒരു ക്രൈസ്തവ സമൂഹത്തിന് അടിത്തറയിട്ടത്. സാമ്പത്തികമായ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതിനാൽ അവിടെയുള്ള കത്തോലിക്കാ സമൂഹത്തെ എങ്ങനെ സഹായിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് അമേരിക്കയിലെ ഷിക്കാഗോ രൂപതയിലെ മലയാളി സഹോദരങ്ങൾ സഹായഹസ്തം നീട്ടിയത്.
ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് ജോയ് ആലപ്പാട്ട് എന്നിവരുടെ സഹകരണം വലിയ പ്രതീക്ഷ പകർന്നു.അതിനാൽ തന്നെ ആഫ്രിക്കയിലെ ആദ്യത്തെ ഈ ക്രൈസ്തവ സമൂഹത്തിന് ചാവറ പിതാവിന്റെ നൂറ്റിയമ്പതാം ചരമവർഷത്തിൽ ലഭിച്ച വലിയൊരു സമ്മാനവും അനുഗ്രഹവുമായി വി. ചാവറ പിതാവിന്റെ നാമധേയത്തിലുള്ള ആഫ്രിക്കയിലെ ആദ്യത്തെ ദേവാലയത്തെ ഞങ്ങൾ കാണുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group