വി. ഡോൺ ബോസ്കോ

യുവജന സ്നേഹിതാ ജോൺ ബോസ്കോ
യുവജന പ്രേഷിതാ ജോൺ ബോസ്കോ
യുവജനങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ
യുവാവാം യേശുവെ പിൻചെല്ലീടുവാൻ

പുണ്യ ഡോൺ ബോസ്കോ
പാടുന്നിതാ നിൻ മഹിമകൾ
പാരിൽ നിറദീപമാകാൻ
പ്രഭയേകൂ പ്രാർത്ഥിക്കൂ

സ്വപ്ന സഞ്ചാരി സ്നേഹ താത
സുകൃതകേതാരം നിൻ വഴികൾ
സാന്ത്വനമേകാൻ സാക്ഷ്യമേകാൻ താത വരമേകൂ  അനുഗ്രഹമേകൂ

പുണ്യ ഡോൺ ബോസ്കോ
പാടുന്നിതാ നിൻ മഹിമകൾ
പാരിൽ നിറദീപമാകാൻ
പ്രഭയേകൂ പ്രാർത്ഥിക്കൂ

ക്രിസ്തു പാത പിന്തുടരാൻ
കന്യാമറിയത്തിൻ കൈ പിടിക്കാൻ
ദിവ്യകാരുണ്യ സ്പന്ദനമകാൻ
യുവജനതെ വരൂ വരൂ

പുണ്യ ഡോൺ ബോസ്കോ
പാടുന്നിതാ നിൻ മഹിമകൾ
പാരിൽ നിറദീപമാകാൻ
പ്രഭയേകൂ പ്രാർത്ഥിക്കൂ

Sr Soniya K Chacko DC


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group