തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്നു കൊടിയേറും. മേയ് 14ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്.
അന്ന് ഉച്ചകഴിഞ്ഞു നാലിനു വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. എട്ടാമിടത്തിനു കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മേയ് മൂന്നിന് രാവിലെ 9.30ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.
ഇന്നു പുലര്‍ച്ചെ 5.45ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ചങ്ങനാശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും.
ഇന്നു മുതല്‍ എല്ലാ തിരുനാള്‍ ദിവസങ്ങളിലും ആറിന്, 7.45 ന്, 10 ന്, രണ്ടിന്, നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, രാത്രി ഏഴിനു കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും നടക്കും. 28 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4.45 നും വൈകുന്നേരം ആറിനും തമിഴിലും വിശുദ്ധ കുര്‍ബാന നടക്കും. 30ന് വൈകിട്ട് നാലിന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group