യുക്രൈനിലെ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന കാസ മോഷ്ടിച്ച് റഷ്യൻ സൈന്യം

യുക്രൈനിലെ വോർസെലിൽ സൂക്ഷിച്ചിരുന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പായ കാസ മോഷ്ടിച്ച് റഷ്യൻ സൈന്യം.

ഏപ്രിൽ പത്തിനാണ് തിരുഹൃദയ കത്തോലിക്കാ സെമിനാരിയിൽ സൂക്ഷിച്ചിരുന്ന കാസ റഷ്യൻ സൈന്യം മോഷ്ടിച്ചത്.

ഫാത്തിമാ മാതാവിന്റെ ഒരു ചിത്രവും സൈന്യം നശിപ്പിച്ചു. 2001 ൽ യുക്രൈനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയിൽ പാപ്പാ ഉപയോഗിച്ച കാസയായിരുന്നുവിതെന്നും, “റഷ്യൻ സൈന്യം യുക്രൈനിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചു, ഒപ്പം ഫാത്തിമ മാതാവിന്റെ രൂപവും മറ്റ് മതപരമായ ചിത്രങ്ങളും അവർ നശിപ്പിച്ചു” – കീവ് – സൈറ്റോമിർ രൂപതയുടെ ബിഷപ്പായ മോൺസിഞ്ഞോർ വിറ്റാലി ക്രിവിറ്റ്സ്കി പറഞ്ഞു.

എൺപത്തിയൊന്നാം വയസ്സിലായിരുന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പാ യുക്രൈനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര നടത്തിയത് കീവിലെത്തിയ മാർപാപ്പ ഓർത്തഡോക്സ് സഭയോട് ചെയ്ത എല്ലാ തെറ്റുകൾക്കും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group