വി. തോമാശ്ലീഹാ യോടുള്ള വണക്കം: പതിനൊന്നാം ദിവസം

ദൈവദാസൻ തടവറയിൽ

വർഷങ്ങൾക്കുശേഷം രാജാവ് തിരികെ വന്നപ്പോൾ കൊട്ടാരം കാണുവാൻ ആഗ്രഹിച്ചു. എന്നാൽ തോമസ് കൊട്ടാരം പണിതിട്ടില്ല എന്നു കണ്ട് രാജാവ് കോപാകുലനായി. മാത്രമല്ല തന്റെ പണം മുഴുവൻ ധൂർത്തടിക്കുന്ന തായും അദ്ദേഹം കണ്ടു. കോപം കൊണ്ട് ജ്വലിച്ച രാജാവ് തോമസ് അപ്പസ്തോലനെയും ഹാബാനെയും ജയിലിലടയ്ക്കാൻ കൽപ്പിച്ചു.

വിചിന്തനം

ദൈവമാർഗ്ഗത്തിൽ ചരിക്കുന്നവൻ, ദൈവഹിതം നിറവേറ്റുവാൻ നിരന്തരം യത്നിക്കുന്നവൻ, അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും ദുരന്തങ്ങളെയും കാര്യമായെടുക്കുന്നില്ല. താൻ ഭരമേറ്റിരിക്കുന്ന ദൗത്യം നിറവേ റ്റുന്നതിൽ മാത്രമാണ് അവൻ ശ്രദ്ധപതിപ്പിക്കുന്നത്. മനു ഷ്യഹൃദയങ്ങളിൽ ദൈവാലയം നിർമ്മിക്കുക എന്ന ദൗത്യമാണ് തോമാശ്ലീഹാ ഏറ്റെടുത്തിരിക്കുന്നത്. രാജാവും രാജ കൽപ്പനയും കൊട്ടാരവുമെല്ലാം അതിനുള്ള നിയോഗങ്ങൾ മാത്രമായിരുന്നു. ദൈവം തന്നെ മുൻകൈയെടുത്ത് സംജാതമാക്കിയ അനുകൂല സാഹചര്യങ്ങൾ. ആ സാഹചര്യങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കുകയാണ് ശ്ലീഹാ ചെയ്തത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ കാരാഗൃഹവാസത്തിനും ദൈവിക പദ്ധതിയിൽ സ്ഥാന മുണ്ടായിരുന്നു. ഗൊണ്ടഫറസ് രാജാവിന് തക്ഷശിലയ്ക്ക് പുറമെ രണ്ടു തലസ്ഥാനങ്ങൾ കൂടിയിയുണ്ടായിരുന്നു. അതിവിസ്തൃതമായിരുന്നു അയാളുടെ സാമ്രാജ്യം. അതു കൊണ്ടാണ് ഒരു നീണ്ട കാലയളവിൽ അദ്ദേഹം തക്ഷശി ലയിൽ നിന്നും ദൂരെയായിരുന്നത്. ഈ സമയം മുഴുവൻ
തോമാശ്ലീഹാ സുവിശേഷപ്രഘോഷണത്തിനായി വിനി യോഗിക്കുകയും ചെയ്തു.

ഭരിക്കുന്നവരുടെ പ്രഥമമായ കടമ ജനങ്ങളോടാണ് എന്ന സത്യം അവർ മറക്കുമ്പോൾ അത് ഓർമ്മപ്പെടുത്തുക നമ്മുടെയൊക്കെ പ്രവാചകധർമ്മമാണ്. അതുതന്നെയാണ് തോമസ് അപ്പസ്തോലൻ ചെയ്തത്. ഭരണാധിപൻ ഭരിക്കപ്പെടുന്നവരുടെ നന്മയാണ് കാംക്ഷിക്കേണ്ടത്. സ്വന്തം ഉയർച്ചയോ മഹത്വമോ അല്ല.

ഓരോ ക്രൈസ്തവനും തോമാശ്ലീഹാ ചെയ്ത രീതിയിലുള്ള പ്രവാചകധർമ്മം ഏറ്റെടുക്കണം, പാവങ്ങളുടെ പക്ഷത്തുനിന്നു സംസാരിക്കുവാൻ, അവർക്കുവേണ്ടി ശബ്ദമുയർത്തുവാൻ സാധിക്കണം. അതിനുള്ള പരി ശ്രമത്തിൽ സംഭവിക്കാവുന്ന വ്യക്തിപരമായ നഷ്ടങ്ങളെയോ, ബുദ്ധിമുട്ടുകളേയോ അവൻ കാര്യമാക്കാൻ പാടില്ല. എല്ലാം ദൈവഹിത പൂർത്തീകരണത്തിനും ദൈവത്തിന്റെ ഉപരിമഹത്വത്തിനുമായി കാഴ്ചവച്ചാൽ നമ്മുടെയൊക്കെ ജീവിതങ്ങളിൽ ദൈവം അത്ഭുതകരമായി ഇടപെടും എന്നതിന് സംശയമില്ല.

പ്രാർത്ഥന

“നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാ ക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും” (മത്താ 10:18) എന്ന് ഞങ്ങൾക്കു മുന്നറിയിപ്പു നൽകിയ കർത്താവേ, ദരിദ്രരുടെ പക്ഷം ചേർന്നതുകൊണ്ട് തടവറയിലെ ക്ലേശങ്ങൾ സന്തോഷത്തോടെ ഏറ്റുവാങ്ങുവാൻ ഞങ്ങളുടെ പിതാവായ തോമാശ്ലീഹായ്ക്ക് നീ ശക്തി പകർന്നുവല്ലോ. ഈശോയെ, തോമാശ്ലീഹായെപ്പോലെ ദരിദ്രരോട് കരുണകാണിക്കാനും, അത് ചെയ്യേണ്ടത് സമുഹത്തിന്റെ കടമയാണെന്ന് ഞങ്ങളുടെ കൂട്ടായ പ്രവർത്തി കളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

സുകൃതജപം

“ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമ്മം പാപത്തിനു പരിഹാരമാണ്” (പ്രഭാ 3:30).

സൽക്രിയ

ചോദിക്കുന്നവരിൽനിന്നും ഒഴിഞ്ഞുമാറാതിരിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ ദൈവത്തിൽ പാതയിൽ നീങ്ങിടും വേളകളിൽ ക്ലേശങ്ങൾ ദുരിതങ്ങൾ സാരമായ് തോന്നീടല്ലേ ജീവിത ക്ലേശങ്ങളും സ്വന്തമാം നഷ്ടങ്ങളും ഏകീടാം കാണിക്കയായ് നിറവേറ്റാം ദൈവഹിതം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group