വി. തോമാശ്ലീഹാ യോടുള്ള വണക്കം: ഇരുപത്തിരണ്ടാം തീയതി

കോട്ടക്കാവിൽ ഉത്സവം വചനോത്സവമായി

ഇന്നു വടക്കൻ പറവൂർ എന്നറിയപ്പെടുന്ന കോട്ടക്കാവിലാണു തോമാശ്ലീഹാ അടുത്തതായി എത്തിയത്. അവിടെ അമ്പലത്തിൽ ഉത്സവം നടക്കുന്ന വേളയിലാണ് അപ്പസ്തോലൻ സ്ഥലത്ത് എത്തിയത്. ഉത്സവത്തിന്റെ ഭാഗമായ ആഘോഷപൂർവ്വമായ എഴുന്നള്ളത്ത് നടക്കുകയായിരുന്നു. ആളുകളിൽ ചിലർ പുതിയ മതത്തിന്റെ പ്രവാചകനായ മറുനാട്ടുകാരനെ തിരിച്ചറിഞ്ഞു. അവർ ശ്ലീഹായ അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു. ശ്ലീഹാ ദൈവത്തോട് പ്രാർത്ഥിച്ചു. ഉത്സവത്തിന്റെ ഭാഗമായി ദേവിയുടെ വിഗ്രഹം എഴുന്നള്ളിക്കുന്ന സമയമായിരുന്നു. ആ നകളെയും അതിൽ പങ്കെടുപ്പിച്ചിരുന്നു. ആനയുടെ പുറ ത്തായിരുന്നു വിഗ്രഹം എഴുന്നള്ളിച്ചിരുന്നത്. ശ്ലീഹായുടെ പ്രാർത്ഥന കഴിഞ്ഞതും ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടാ യി. ജനങ്ങൾ ചിതറിയോടി. ഇടിമിന്നലേറ്റ് വിഗ്രഹം വഹി ച്ചിരുന്ന ആന നിലത്തുവീണു. ഏതാനും ആളുകളും മറി വീണു. വിഗ്രഹം പല കഷണങ്ങളായി പൊട്ടിച്ചിതറി. ശീഹായുടെ ദിവ്യശക്തി തിരിച്ചറിഞ്ഞ ജനങ്ങൾ സഹാ യത്തിനായി അദ്ദേഹത്തോടു യാചിച്ചു. അദ്ദേഹം അല്പം ജലം എടുത്ത് അതിൽ കുരിശുവച്ച് ആശീർവദിച്ചതിനു ശേഷം പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചുകൊണ്ട് വീണു കിടക്കുന്ന ആനയുടെയും ആളുകളുടെയും മേൽ തളിച്ചു. അവർ എഴുന്നേറ്റ് ശ്ലീഹായുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം വിച്ചുകൊണ്ട് അദ്ദേഹത്തിനു ചുറ്റും നിന്നു. അതോടു കൂടി അനേകം വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു. ആ സ്ഥലത്തെ അമ്പലം അവർ തന്നെ പള്ളിയായി പരിവർത്തനം ചെയ്തു. 1770 -ഓളം ആളുകളാണ്. അവിടെ ക്രിസ്ത്യാനികൾ ആയത്.

വിചിന്തനം

“എന്റെ കൃപ നിന്നോടൊപ്പമുണ്ടാകും” എന്നരുളി ചെയ്ത ഈശോ എന്നും തോമാശ്ലീഹായോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ശത്രുക്കൾക്ക് അവിടുത്തെ ഒന്നും ചെയ്യുവാൻ സാധിക്കാതിരുന്നത്. കോട്ടക്കാര് അക്കാലത്ത് ഒരു രാജ്യതലസ്ഥാനമായിരുന്നു. അവിടെ ക്കാണ് ശ്ലീഹാ കടന്നു ചെന്നത്. ഈശോയുടെ സുവി ശേഷം പ്രസംഗിക്കുവാനുള്ള അവസരങ്ങൾ ഒന്നും പാഴാക്കുവാൻ പാടില്ല. ആശങ്കകൾക്ക് അവിടെ സ്ഥാനമില്ല. എന്തുവരും, എന്തു സംഭവിക്കും എന്നു ആലോചിച്ചിരുന്നാൽ വചനപ്രഘോഷണം ഒരിക്കലും നടക്കില്ല. ശ്ലീഹന്മാർക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സുവിശേഷം പ്രസംഗിക്കുക. ഈശോയുടെ ഇഷ്ട്ടം നിറവേറ്റുക. അതിനായി ഏതു ത്യാഗവും സഹിക്കുവാൻ അവർ തയ്യാറായിരുന്നു. തോമാശ്ലീഹായുടെ കോട്ടക്കാവിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുവാൻ ആളുകൾ പരിശ്രമിച്ചുവെങ്കിലും കർത്താവിന്റെ ശക്തമായ കരങ്ങൾ കൂടെയുണ്ടായിരുന്നതുകൊണ്ട് ആർക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല. ഇന്ന് മിഷനറിമാർ ലോകത്തിന്റെ പല സ്ഥലങ്ങളിലും ചെയ്തുകൊണ്ടി രിക്കുന്നത് ഇതു തന്നെയാണ്. കരത്താവിന്റെ വചനം പ്രഘോഷിക്കുക. അതിനായി ഏതു സാഹചര്യങ്ങളിലേ ക്കും ഇറങ്ങിചെല്ലുവാൻ തയ്യാറാവുക. ഈ മിഷനറിമാർ ക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം, ഒപ്പം നമ്മുടെ പ്രേക്ഷിത കർത്തവ്യങ്ങളെ കുറിച്ച് നമുക്ക് ഓർക്കാം.

പ്രാർത്ഥന

“വിശ്വസിക്കുന്നവൻ എല്ലാ കാര്യങ്ങളും സാധിക്കും” (മർക്കോ 9:23) എന്ന ഗുരുവചനത്തിൽ വിശ്വസിച്ച് കോട്ട ക്കാവിൽ മഹാത്ഭുതപ്രവർത്തനത്തിലൂടെ അനേകരെ യഥാർത്ഥമായ ആനന്ദത്തിലേക്കാനയിച്ച തോമാശ്ലീഹായെപ്പോലെ ഈശോയേ, ഞങ്ങൾക്കും നിന്റെ വചനത്തിൽ വിശ്വസിച്ചുകൊണ്ട് പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അതിജീവിക്കുവാൻ ആവശ്യമായ കൃപ തരെണമേ. പ്രേക്ഷിതരംഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന പ്രേക്ഷിതരെ നീ കാത്തുപരിപാലിക്കണമേ. ആമ്മേൻ

സുകൃതജപം

കർത്താവേ, വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും എന്ന ബോധ്യം ഞങ്ങൾക്കു നല്കണമേ.

സൽക്രിയ

വി, മർക്കോസിന്റെ സുവിശേഷം 16:14-18 വരെയുള്ള തിരുവചനങ്ങൾ ധ്യാനപൂർവ്വം വായിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താത നിൻ തൃപ്പാദങ്ങൾ മക്കൾക്കായി പ്രാർത്ഥിക്കണമേ മാർത്തോമാ അന്ന് കോട്ടക്കാവിലായി തീർത്ത സഭ ദൈവത്തിൽ കൃപയാലെ ശക്തമായി വാഴുന്നിന്ന് കർത്താവേ നിൻ വചനം ഘോഷിക്കാൻ സഹനങ്ങൾ സഹിക്കും സോദരരെ നിത്യവും കാത്തിടേണമേ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group