ജൂൺ മാസം , ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട മാസമാണല്ലോ .. തന്റെ പ്രിയപ്പെട്ട തിരുഹൃദയ ഭക്തർക്കു നൽകുമെന്ന് ഈശോ വി. മാർഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ 12 വാഗ്ദാനങ്ങൾ ..✨ “ഈശോയുടെ തിരുഹൃദയമെ എല്ലാവരുടെമേലും കരുണയായിരിക്കേണമെ ..”
- ????അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ കൃപകൾ ഞാൻ അവർക്കു നൽകും .
- ????അവരുടെ കുടുംബങ്ങളിൽ സമാധാനം പുനഃ സ്ഥാപിക്കും .
3.???? അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .
4.???? അവരുടെ ജീവിതത്തിലും, അവരുടെ മരണത്തിലും ഞാൻ അവരുടെ ഉറപ്പായ സങ്കേതമായിരിക്കും .
5.???? അവരുടെ എല്ലാ ഉദ്യമങ്ങളിലും സമൃദ്ധമായ അനുഗ്രഹങ്ങൾ ഞാൻ വർഷിക്കും .
6.???? പാപികൾ എന്റെ ഹൃദയത്തിൽ അളക്കാനാകാത്ത ഒരു കരുണയുടെ കടൽ കണ്ടെത്തും .
7.???? മന്ദരായ ആത്മാക്കൾ തീക്ഷ്ണതയുള്ളവരാകും .
8.????തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും .
9.???? തിരുഹൃദയ ചിത്രം പ്രദർശിപ്പിച്ചു വണങ്ങുന്ന എല്ലാ സ്ഥലവും ഭവനങ്ങളുംഞാൻ ആശീർവദിക്കും .
10.???? തിരുഹൃദയ ഭക്തരായ വൈദികർക്ക് ഏറ്റവും കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള കൃപ ഞാൻ നല്കും .
11.???? ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ എഴുതപ്പെടും, അവ നീക്കപ്പെടുന്നതല്ല .
12????. എന്റെ ഹൃദയത്തിന്റെ അതിരറ്റ കരുണയിൽ ഞാൻ വാഗ്ദാനം ചെയ്യുന്നു, തുടർച്ചയായി ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group