വി. ഫ്രാൻസിസ് അസീസിയുടെ ജന്മനാട് മാർപാപ്പാ സന്ദർശിക്കും

സെപ്റ്റംബർ 24ന് വി. ഫ്രാൻസിസ് അസീസിയുടെ ജന്മനാട്ടിലേക്ക് അപ്പസ്തോലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. ജൂലൈ ഒൻപതിന് വത്തിക്കാൻ പ്രസ് ഓഫീസാണ് ഈ കാര്യം പുറത്തുവിട്ടത്.

അസീസിയിൽ സെപ്റ്റംബർ 24-നു നടക്കുന്ന “ദ ഇക്കണോമി ഓഫ് ഫ്രാൻസിസ്’ എന്ന പരിപാടിയിലും പാപ്പാ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 24-ന് രാവിലെ ഒൻപതു മണിക്ക് വത്തിക്കാനിൽ നിന്നു പുറപ്പെടുന്ന പാപ്പാ ഒൻപതരക്ക് അസീസിയിൽ എത്തും. അവിടെ പരിപാടിയിൽ പങ്കെടുക്കുന്ന മൂന്ന് യുവജനങ്ങളും വിവിധ സിവിൽ, സഭാധികാരികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. പത്തു മണി മുതൽ 11.45 വരെ പാപ്പാ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വത്തിക്കാനിലേക്കു മടങ്ങും.12.15-ന് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group