വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു…

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ തിരുശേഷിപ്പ് മോഷണം പോയതായി റിപ്പോർട്ട്.

നവംബർ 21 ഞായറാഴ്ച, അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് നഗരത്തിലെ ദിവ്യകാരുണ്യ ബസിലിക്കയിൽ നിന്നാണ് വി. ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടത്.പോളിഷ് കാത്തലിക് മിഷന്റെ റെക്ടർ ഫാ. ജോർജ് ജാസെക് ത്വറോഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ക്രാക്കോവിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ സ്റ്റാനിസ്ലാവോ ഡിവിസ് 2016 ഓഗസ്റ്റ് 19 -ന് നൽകിയ ജോൺ പോൾ പാപ്പായുടെ ഒരു തുള്ളി രക്തം പുരണ്ട ചിത്രമായ തിരുശേഷിപ്പാണ് മോഷ്ടിക്കപ്പെട്ടത്.

തിരുശേഷിപ്പ് വേഗത്തിൽ വീണ്ടെടുക്കാൻ ആവശ്യമായതെല്ലാം ഉടൻ ചെയ്യുമെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group