സാത്താന്റെ പീഡകളെ നേരിടാൻ വി. ഡോൺ ബോസ്കോ തയ്യാറാക്കിയ പ്രാർത്ഥന

ദൈവത്തിൽ നിന്ന് അനേകം ദർശനങ്ങൾ ലഭിച്ചിട്ടുള്ള വിശുദ്ധനായ വൈദികനായിരുന്നു വിശുദ്ധ ഡോൺ ബോസ്കോ. ഒരിക്കൽ അദ്ദേഹത്തിന് ഒരു ദർശനം ഉണ്ടായി. പ്രതിസന്ധികളുടെ നടുവിൽ നിൽക്കുന്ന സഭയെയാണ് അദ്ദേഹം ആ ദർശനത്തിൽ കണ്ടത്. സഭയെ ആക്രമിക്കുവാനായി ധാരാളം പൈശാചികശക്തികൾ എത്തിയിരുന്നു.ഈ ദർശനത്തിനു ശേഷം നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികളിൽ പൈശാചികശക്തികളുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കരുത്ത് പകരുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രാർത്ഥന .

ഓ മറിയമേ, ശക്തയായ കന്യകയേ, അമ്മയാണല്ലോ സഭയുടെ ശക്തയായ സംരക്ഷക. ക്രിസ്ത്യാനികൾക്ക് അത്ഭുതകരമായ അഭയം നൽകുന്നത് അങ്ങ് തന്നെയാണല്ലോ. പൈശാചികശക്തികൾക്കെതിരെയുള്ള യുദ്ധമുന്നണിയിൽ ഉഗ്രശക്തിയോടു കൂടിയ അങ്ങേയ്ക്ക് ഒറ്റയ്ക്ക് നാരകീയശക്തികളെ കീഴടക്കുവാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആകയാൽ, പലവിധത്തിലുള്ള ഞങ്ങളുടെ ആകുലതകളുടെ നടുവിൽ, പ്രതിസന്ധികളിൽ, വിപത്തുകളിൽ ഞങ്ങളെ സഹായിക്കുവാനും സംരക്ഷിക്കുവാനും കടന്നുവരണമേ. ഞങ്ങളുടെ മരണനേരത്ത് നിത്യസൗഭാഗ്യത്തിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകണമേ. ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group