ക്രൈസ്തവ കുടുംബങ്ങളെ പൈശാചിക ശക്തികളിൽ നിന്ന് രക്ഷിക്കാൻ വി. ജോൺപോൾ രണ്ടാമൻ പാപ്പാ പഠിപ്പിച്ച പ്രാർത്ഥന

കുടുംബങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്താനും ആഴപ്പെടുത്താനുമായി വി. ജോൺപോൾ രണ്ടാമൻ പാപ്പാ പഠിപ്പിച്ച പ്രാർത്ഥന..

“ദൈവസ്നേഹത്തിന്റെ സന്ദേശവുമായി, പരിശുദ്ധാത്മാവിന്റെ സമ്മാനങ്ങളുമായി ഈ ലോകത്തെ രക്ഷിക്കാനായി അങ്ങ് ഈ ലോകത്തിലേക്ക് വന്നതിനെയോർത്ത് കർത്താവായ ഈശോയേ, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അവസാനം വരെ ഞങ്ങളെ സ്നേഹിച്ചു കൊണ്ട് അങ്ങയുടെ ജീവൻ ഞങ്ങൾക്ക് ബലിയായി നൽകിയതിനെ ഓർത്ത് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. അങ്ങയുടെ
ജീവിത മാതൃകയിലൂടെ ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരരുമായി ഞങ്ങൾ മാറിയിരിക്കുന്നു.

ഈ ലോകത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങളെ അനുദിനം വളർത്തണമേ. അടുത്ത തലമുറയുടെ മുമ്പിൽ അങ്ങയുടെ ഉത്ഥാനത്തിന് സാക്ഷികളാകാൻ ഞങ്ങളെ സഹായിക്കണമെ. അതുവഴി അവർ അങ്ങയുടെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഭാഗമാകട്ടെ.

അങ്ങ് ഭാഗമായിരുന്ന നസ്രത്തിലെ തിരുക്കുടുംബത്തിന് സദൃശ്യമാക്കി ഞങ്ങളുടെ കുടുംബങ്ങളെയും മാറ്റണമേ. ആ കുടുംബത്തി ലൂടെയാണല്ലോ അങ്ങ് ഉത്തമനായ പുരുഷനായി മാറിയത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളെ അഭിഷേകം ചെയ്യണമേ. ഉത്തമ ക്രിസ്തീയ കുടുംബങ്ങളായി ഞങ്ങളുടെ കുടുംബങ്ങളെ മാറ്റി ദൈവവിളി കൊണ്ടും സമർപ്പിത ജീവിതങ്ങൾ കൊണ്ടും സമ്പന്നമാക്കണമേ.

അങ്ങയുടെ സഭയെയും പത്രോസിന്റെ പിൻഗാമികളെയും അനുഗ്രഹിക്കണമെ. അങ്ങയുടെ അമ്മയായ പരിശുദ്ധ മറിയത്തെ പോലെ സഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമെ. സധൈര്യം അങ്ങയുടെ വചനം പ്രഘോഷിക്കാനുള്ള അനുഗ്രഹവും നൽകണമെ. ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group