വചനസർഗ പ്രതിഭാ പുരസ്കാരത്തിന് ഫാ.ഡോ.സെബാസ്റ്റ്യൻ കിഴക്കെയിൽ അർഹനായി

കൊച്ചി: അഭിവന്ദ്യ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിന്റെ ബഹുമാനാർത്ഥം കേരളാ കാത്തലിക്ക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തുന്ന വചനസർഗ പ്രതിഭാ അവാർഡ് 2021 ന് ഫാ.ഡോ.സെബാസ്റ്റ്യൻ കിഴക്കെയിൽ എം.എസ്.ടി അർഹനായി 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.കൊച്ചി പാലാരിവട്ടം പി.ഓ.സിയിൽ നടന്ന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.ബൈബിൾ വിജ്ഞാന മേഖലയിലെ സംഭാവനകളാണ് അവാർഡിനായി പരിഗണിച്ചത്.ഫാ.ഡോ.സെബാസ്റ്റ്യൻ കിഴക്കെയിൽ എം.എസ്.ടി ഇപ്പോൾ കണ്ണൂർ പരിയാരത്തുള്ള ബൈബിൾ പഠനകേന്ദ്രത്തിന്റെ ചുമതല വഹിക്കുകയാണ്.ബൈബിൾ സംബന്ധമായ 38 പുസ്തകങ്ങളും മറ്റ് വിഷയങ്ങളെ ഉധരിച്ച് 30 ഓളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.ഗുഡ്നെസ് ടിവിയിൽ ബൈബിൾ സംബന്ധമായ പ്രോഗ്രാമിന് 1000 ഓളം എപ്പിസോഡുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അവാർഡ് വിതരണം 2022 ജനുവരി ജനുവരി 15ന് പാലാരിവട്ടം പി.ഓ.സിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺസൺ പുതുശ്ശേരി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group