വചനവിളക്ക്‌’ പ്രകാശനം ചെയ്തു..

കൊച്ചി :സീറോമലബാർ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയ “വചനവിളക്ക്‌” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.കാക്കനാട്‌ മൗണ്ട്‌ സെന്റ് തോമസിൽ വച്ചു നടന്ന ചടങ്ങിൽ
സീറോമലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിനു നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്.2021 ജനുവരി മാസത്തിലെ സീറോമലബാർ സിനഡിന്റെ തീരുമാനം അനുസരിച്ച്‌ പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ “വചനവിളക്ക്‌” എന്ന വിശുദ്ധ ​ഗ്രന്ഥപ്രഘോഷണസഹായി, ആരാധനക്രമ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.

സീറോമലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ പിട്ടാപ്പിള്ളിൽ, ഫാ. തോമസ്‌ ആദോപ്പിള്ളിൽ, ഫാ. തോമസ്‌ മേൽവെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിർമൽ എം.എസ്‌.ജെ., തുടങ്ങിയവർ പ്രകാശന സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group