പൗരോഹിത്യ പരിശീലനത്തിൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകത്തിന് മാതൃക : മാർ ജോർജ് ആലഞ്ചേരി

പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകത്തിനു തന്നെ മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ.

ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ എല്ലാ തലങ്ങളിലും സഭയ്ക്ക് ഉത്തേജനം നൽകാൻ സെമിനാരിക്കു കഴിഞ്ഞിട്ടുണ്ട്. വൈദികർക്കു മാത്രമല്ല അത്മായർക്കും വിവിധ സന്യസ്ത സമൂഹങ്ങൾക്കും ദൈവശാസ്ത്രപരമായ പഠനത്തിന് ഈ സ്ഥാപനം പ്രാമുഖ്യം നൽകി വരുന്നു. സഭയുടെ പ്രേഷിതാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും സ്വത്വബോധം ഉജ്വലിപ്പിക്കുന്നതിനും വിദ്യാപീഠം വലിയ സംഭാവനകൾ നൽകുന്നതായും കർദ്ദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group