പോള്‍ തേലക്കാട്ടിന് മറുപടിയുമായി വൈദികന്റെ പോസ്റ്റ്‌ വൈറലാകുന്നു…

മംഗളം ദിനപത്രത്തില്‍ ഒരു മെത്രാന്റെ സമുദായസ്‌നേഹം’ എന്ന തലക്കെട്ടില്‍ റവ.ഡോ. പോള്‍ തേലക്കാട്ട്‌ എഴുതിയ ലേഖനത്തിനു മറുപടിയുമായി ഫാ. റോയി ജോസഫ്‌ കടുപ്പില്‍ എന്ന വൈദികന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
സത്യമേവ ജയതേ’ എന്ന തലക്കെട്ടോട് കൂടി മംഗളം പത്രം തന്നെയാണ് ഫാ. റോയിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിഷപ്പ് മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഏതെങ്കിലും വിദൂര ഭൂഖണ്ഡത്തിലെ ഒരു സാഹിത്യകാരന്റെ ഭാവനാസൃഷ്‌ടിയായ നോവലിന്റെ അടിസ്‌ഥാനത്തിലല്ലായെന്നും നമുക്കു ചുറ്റും നടക്കുന്നതും ദേശീയവും അന്തര്‍ദേശീയവുമായ പഠനകേന്ദ്രങ്ങള്‍ ശരിവയ്‌ക്കുന്നതുമായ അനുദിന ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് പിതാവ് പ്രസ്താവന നടത്തിയതെന്നും ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

സഭയുടെ ഉത്തരവാദിത്വപൂര്‍ണമായ ഒരു സ്‌ഥാനം മുമ്പു വഹിച്ചിരുന്ന, ഒരു വൈദികശ്രേഷ്‌ഠന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശത്തെ കൗശലപൂര്‍വം വളച്ചൊടിച്ചു നിഷ്‌കരുണം വ്യാഖ്യാനിച്ച്‌ ആരുടെയൊക്കെയോ കൈയടി നേടാനോ ആരോടൊക്കെയോ കടപ്പാടുകള്‍ തീര്‍ക്കാനോ ശ്രമിച്ചു ലേഖനം എഴുതിയതായി കണ്ടുവെന്ന ആമുഖത്തോടെയാണ് വിഷയത്തിലേക്ക് വരുന്നത്. മാര്‍പാപ്പയുടെ അനുശാസനങ്ങളും കല്‍പ്പനകളും അഭംഗുരം പാലിച്ചുകൊള്ളാമെന്നു വൈദികരും മെത്രാന്മാരും പട്ടത്വ സ്വീകരണവേളയില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്‌ഞ ചെയ്യുന്നുണ്ടല്ലോയെന്നും ഈ അനുസരണയും വിധേയത്വവും മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ സ്വന്തം ഇഷ്‌ടത്തിനും സ്‌ഥാപിത താത്‌പര്യങ്ങള്‍ക്കും അനുയോജ്യമാകുമ്പോള്‍മാത്രമല്ല എന്നും ഓര്‍ക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് കൊണ്ട് ഫാ. പോള്‍ തേലക്കാട്ടു എഴുതിയ വിവിധ ഭാഗങ്ങള്‍ക്കു ശക്തമായ മറുപടി വൈദികന്‍ ലേഖനത്തില്‍ ഉടനീളം കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group